അമ്മയുടെ വരവും കാത്ത് മൂന്ന് പൈതങ്ങൾ

 കു റ്റ്യാടി: രണ്ട് ദിവസം മുമ്പ് കാണാതായ അമ്മയുടെ വരവും കാത്ത് മൂന്ന് പൈതങ്ങൾ.കുറ്റ്യാടി ചങ്ങരം കുളത്ത് നിന്ന്  കാണാതായ ലിജിഷയുടെ (33) വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചില്ല. .ഇരുപത്തിയാറാം തീയതി മുതലാണ് ലിജിഷയെ കാണാതായത്. ലിജിഷ ഉപയോഗിക്കുന്ന മൊബൈൽ ഫോണും സിം കാർഡും വീട്ടിലുണ്ട്. ലിജിഷയുടെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം വീണ് പൊട്ടിയിരുന്നു. ഫോൺ തകരാറിലായതിനാൽ ആയിരിക്കണം ഫോൺ എടുക്കാതെയാണ് ലിജിഷ പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇരുപത്തിയാറാം തീയതി ഉച്ചയ്ക്ക് ചങ്ങരംകുളത്തെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് പിന്നെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പൊലീസ് അന്വേഷിച്ചുവരികയാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം. പൊലീസ് സ്റ്റേഷൻ നമ്പർ : 0496 2597100 മൊബൈൽ നമ്പർ : 8156901336

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍