മുസ്ലിം ലീഗ് കമ്മിറ്റി സ്നേഹാദരവു നൽകി.


പൂനൂർ:ഇരുപത്തിനാലാം വർഷവും പൂനൂർ വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ആയി തുടരുന്ന മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ താര അബ്ദുൽ റഹിമാൻ ഹാജിക്ക് കട്ടിപ്പാറ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി സ്നേഹാദരവു നൽകി. കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോക്ടർ എം കെ മുനീർ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മോയത്ത്, മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ അബൂബക്കർ, ജനറൽ സെക്രട്ടറി എ ടി ഹാരിസ്, ട്രഷറർ പി പി അബ്ദുൽ സലാം മാസ്റ്റർ,നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഷാഫി സകരിയ, പഞ്ചായത്ത്‌ ലീഗ് ഭാരവാഹികളായ മജീദ് മൗലവി, കുഞ്ഞാലി ചമൽ,പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷംസീർ കക്കാട്ടുമ്മൽ, ജനറൽ സെക്രട്ടറി അസ്‌ലം കട്ടിപ്പാറ, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ഷാഹിം ഹാജി കെ എം സി സി നേതാക്കളായ അഷ്‌റഫ്‌ അച്ചുർ, സുബൈർ പെരിങ്ങോട്, വാർഡ് ലീഗ് നേതാക്കളായ നാസർ ചെമ്പ്രകുണ്ട, വാളേരി അബൂബക്കർ, മുജീബ് വേണാടി തുടങ്ങിയവർ സംബന്ധിച്ചു.