കട്ടിപ്പാറയില്‍ യു ഡി എഫിന്റെ ഏകദിന ഉപവാസം

കട്ടിപ്പാറ: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ കട്ടിപ്പാറയില്‍ യു ഡി എഫിന്റെ ഏകദിന ഉപവാസം. ഡോ. എം കെ മുനീര്‍ എം എല്‍ എ യുടെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസം വൈകിട്ട് ആറിന് സമാപിക്കും. കെ എം ഷാജി ഉദ്ഘാടനം ചെയ്തു. സലാം മണക്ക ടവന്‍ അധ്യക്ഷത വഹിച്ചു. പി കെ ഫിറോസ്, നാസര്‍ ഫൈസി കൂടത്തായി, വി എം ഉമ്മര്‍ മാസ്റ്റര്‍, എ അരവിന്ദന്‍, ടി കെ മുഹമ്മദ് മാസ്റ്റര്‍, നാസര്‍ എസ്റ്റേറ്റ് മുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍