സൗജന്യ ആരോഗ്യമേള കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു.
താമരശ്ശേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.
ഗർഭാശയമുഖ ക്യാൻസർ, സ്കാനിംഗ്
ഹോമിയോ വിഭാഗം,
യുനാനി വിഭാഗം,
ആയുർവേദ വിഭാഗം,
ശിശുരോഗ വിഭാഗം
എല്ലു രോഗവിഭാഗം,
ജനറൽ മെഡിസിൻ,
ഗൈനക്കോളജി,
ദന്തരോഗം,
ത്വക്ക് രോഗം,
നേതൃ പരിശോധന,
ജീവിതശൈലീ രോഗനിർണയം,
തുടങ്ങിയ വിഭാഗങ്ങളിൽ പരിശോധനയും, സൗജന്യ മരുന്നുവിതരണവും കൂടാതെ കോവിഡ് വാക്സിനേഷൻ,
ഐ. ഇ.സി,
ഫാർമസി, കണ്ണട വിതരണം,
ആരോഗ്യ പ്രദർശന സ്റ്റാളുകൾ, ആരോഗ്യ വിദ്യഭ്യാസ ക്ലാസുകൾ, ഐ സി ഡി എസ് ഭക്ഷ്യമേള തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
രാവിലെ 9 മണി മുതൽ വൈകീട്ട് നാലു മണി വരെ ക്യാമ്പ് നീണ്ടു നിൽക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍