ആർസിസിയിൽ ചികിത്സയിലുള്ള ഒരു വയസ്സുകാരിയുടെ പേരിൽ പിരിവ്; തട്ടിപ്പു സംഘം പിടിയിൽ


ആർ സി സി യിൽ ചികിത്സയിലുള്ള ഒരു വയസ്സുകാരിയുടെ പേരിൽ പിരിവ് നടത്തിയ സംഘം പിടിയിൽ. വ്യാജ ചാരിറ്റി സംഘടനയുടെ പേര് പറഞ്ഞായിരുന്നു ഫ്ളക്സ് അടിച്ച് തട്ടിപ്പ് നടത്തിയത് .മൂന്ന് പേരാണ് പാലാ പൊലീസിന്റെ പിടിയിലായത്.

ബ്ലഡ് ക്യാൻസർ ബാധിച്ച് തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ 1 വയസ്സുകാരിയുടെ പേര് പറഞ്ഞായിരുന്നു തട്ടിപ്പ്. മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയക്കായി കുട്ടിയുടെ ചിത്രത്തോടു കൂടിയ ഫ്ലക്സ് അടിച്ച് നാട്ടുകാരിൽ നിന്നും പണം പിരിച്ചു. എന്നാൽ പണം കുട്ടിയുടെ കുടുംബത്തിന് നൽകാതെ സ്വന്തമായി ഉപയോഗിച്ചു.വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും പണം പിരിക്കുന്നത് കണ്ടു ഫ്ളക്സിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കൊല്ലം സ്വദേശിയായ ചന്ദ്രപ്രസാദ് പണം പിരിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എന്ന് അറിയിച്ചത്.പിടികിട്ടാപുള്ളി അടങ്ങിയ തട്ടിപ്പ് സംഘത്തെയാണ് പാലാ പൊലീസിന്റെ നേതൃത്വത്തിൽ പിടിച്ചത്.

മലപ്പുറം സ്വദേശിയായ സഫീർ, കോട്ടയം ഒളശ്ശ സ്വദേശി ലെനിൽ,ചെങ്ങളം സ്വദേശിയായ ജോമോൻ എന്നിവരെയാണ് പാലാ പഴയ ബസ് സ്റ്റാൻടിനടുത്ത് നിന്നും പിടികൂടിയത്. ഇങ്ങനെ പിരിച്ചെടുക്കുന്ന തുക വീതിച്ചെടുത്തു ആർഭാജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.സഫീറിന് പാലക്കാട് ചിറ്റൂരിൽ കഞ്ചാവ് കേസ്സിലും മലപ്പുറം മഞ്ചേരി സെഷൻസ് കോടതിൽ അബ്കാരി കേസ്സിനും പിടികിട്ടാപുള്ളിയായി പ്രഖാപിച്ച വാറണ്ട് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍