നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു; നാലുപേർക്ക് പരിക്ക്.
ചേളന്നൂർ പാലത്ത് അടുവാരക്കൽ താഴം പൊറ്റമ്മൽ അഭിനന്ദ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11-ഓടെയാണ് അപകടമുണ്ടായത്. കൊല്ലരുകണ്ടിയിൽ പ്രഫുൽദേവ് 20), മേക്കയാട്ട് അഭിജിത്ത് (20), അടുവാരക്കൽ മീത്തൽ സേതു (19), കക്കുഴി പറമ്പിൽ സലാഹുദീൻ (20) എന്നിവർക്കാണ് പരിക്കേറ്റത്.
കോഴിക്കോട് ഭാഗത്തു നിന്ന് വരുകയായിരുന്നു ഇവർ. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും കാക്കൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശിവദാസൻ-ജിഷ ദമ്പതിമാരുടെ മകനാണ് അഭിനന്ദ്. സഹോദരങ്ങൾ: അദില, അഭിനവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍