കോടഞ്ചേരി സ്വദേശിനിയായ കന്യാസ്ത്രീ ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു

കോടഞ്ചേരി: നൂറാംതോട് ഈട്ടിക്കാട്ടിൽ സിസ്റ്റർ ഗ്രേയ്സ് ജോസ് എഫ്.സി.സി. (46) ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു. ഗുജറാത്തിലെ രാജ്കോട്ട് മിഷനിൽ ജോലിചെയ്തു വരികയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം പ്രാർഥനയ്ക്കായി സ്കൂട്ടറിൽ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

പിതാവ്: പരേതനായ ജോസഫ്.
മാതാവ്: മേരി.

 സഹോദരങ്ങൾ: ജോൺസൺ, ജോർജ്, ഫാ. ആൻറണി ( എം.എസ്.എഫ്.എസ്. , നാഗാലാൻഡ് ), എൽസി.

സംസ്കാരം ഗുജറാത്തിലെ രാജ്കോട്ടിൽ നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍