ചുരത്തിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ചു. ഭാഗിക ഗതാഗത നിയന്ത്രണം
താമരശ്ശേരി : ചുരത്തിൽ ഏഴാം വളവിനും എട്ടാം വളവിനും ഇടയിൽ ഇന്ന് ഉച്ചക്ക് ലോറിയും പിക്കപ്പ് വാനും കൂട്ടിയിച്ചു.
അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
പാലുമായി ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് വാനും ചുരം കയറി വരുന്ന ചരക്കുലോറയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ചുരത്തിൽ കഴിഞ്ഞ മൂന്നുദിവസമായി ശക്തമായ മഴയും മൂടൽമഞ്ഞും കോടയും ഉണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍