കുട്ടിക്കൊരു വീട് പദ്ധതിയുടെ സംഘാടക സമിതി രൂപീകരണം നടന്നു

താമരശ്ശേരി : കെ എസ് കെ ടി എ താമരശ്ശേരി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നിർധന വിദ്യാർത്ഥിക്കായി കന്നൂട്ടിപ്പാറയിൽ  നിർമ്മിച്ചു നൽകുന്ന  - കുട്ടിക്കൊരു വീട് - പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി  സംഘാടക സമിതി രൂപീകരിച്ചു. ചമൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ വെച്ച് നടന്ന സംഘാടക സമിതി യോഗം കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം കെ ബാബു ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ  വിഷ്ണു സി വത്സൻ ന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ.കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം  സജീഷ് നാരായണൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട്, സി പി നിസാർ, കെ എസ് ടി എ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ എൻ, ,പി ടി എ പ്രസിഡന്റ് പി എം അബ്ദുൽ മജീദ്, ടി കെ അരവിന്ദാക്ഷൻ, കെ ടി ബെന്നി,ലൈജു തോമസ്, ബീന കെ ബി,ഷൈജ കെ,കെ ആർ രാജൻ,ഇന്ദിര വി പി വാസു മുടൂർ,സിബി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍