ഔവർ റെസ്പോൺസിബിലിറ്റി ഫോർ ചിൽഡ്രൻസ് (ORC) സ്മാർട്ട് ഫോർട്ടി ക്യാമ്പ് സമാപിച്ചു
താമരശ്ശേരി : താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എട്ട് ഒൻപത് ക്ലാസുകളിൽ നിന്നും തെരഞ്ഞെടുത്ത 40 വിദ്യാർഥികൾക്ക് ജീവിത നൈപുണികൾ എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ ക്യാമ്പ് നടത്തി ഹെഡ് മിസ്ട്രസ്സ് ഗീതാമണി ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപകരായ മുഹമ്മദ് ബഷീർ, പ്യാരിൻ എന്നിവർ സംസാരിച്ചു.
വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ചേർന്നാണ് ക്യാമ്പ് നടത്തിയത് . ശ്രീമതി
മൂഹ്സിന മറിയം (സൈക്കോളജിസ്റ്റ്) , വിൻസി സെബാസ്റ്റ്യൻ (കൗൺസിലർ ) ഫവസ് ടി (ഓ ആർ സി ട്രെയിനർ) എന്നിവർ ക്യാമ്പ് നയിച്ചു .
ഓ ആ ർ സി നോഡൽ ടീച്ചർ ശ്രീലത, സ്കൂൾ കൗൺസിലർ അഭിനന്ദ് പി ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍