ക്ഷേത്ര ജീവനക്കാരനെ കൊടുവാള്‍ കൊണ്ട് വെട്ടി; RSS പ്രവര്‍ത്തകരടക്കം മൂന്നു പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്ര ജീവനക്കാരന് നേരെ ആക്രമണം. ജീവനക്കാരനായ വി ഷിബിനെ കൊടുവാള്‍ കൊണ്ട് വെട്ടി. ഉമാ മഹേശ്വര ക്ഷേത്രത്തിന്റെ ഓഫീസില്‍ കയറിയാണ് അക്രമിസംഘം ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ വിശ്വാസികള്‍ക്ക് മുന്നില്‍വെച്ചായിരുന്നു ആക്രമണം.
തടയാന്‍ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി മിനി എന്നിവരെയും അക്രമി സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
