പൂനൂർ ഹൈസ്കൂൾ 2003-04-ബാച്ചിലെ വിദ്യാർത്ഥികളുടെ ഗറ്റു ഗതർ പരിപാടി സദസ്സിനെ ആവേഷമാക്കി

പൂനൂർ:കോരി ചൊരിയുന്ന മഴയത്തും പൂനൂർ ഹൈസ്കൂളിലെ 2003-04 ബാച്ചിലെ   വിദ്യാർത്ഥികൾ  ചളിക്കോട് സെന്റർ  ഹാളിൽ രാവിലെ പത്തു മണിക്ക് എന്നിൽ നിന്നും വിട്ടു പിരിഞ്ഞു പോയ  സഹപാടികൾക്കും അദ്ധ്യാപകർക്കും  വേണ്ടി രണ്ടു മിനിറ്റ്  മൗന പ്രാർത്ഥനയോട് കൂടി  പരിപാടിക്കു തുടക്കം കുറിച്ചു. ഒരുപാട് ബുദ്ധിമുട്ടുകൾ മാറ്റി വെച്ച് നാടിന്റെ നാനാ ദിക്കിൽ നിന്നും വിദ്യാർത്ഥികൾ  എത്തി പലരും അവസാനമായി കണ്ടത്  അന്ന് ആ  സ്കൂളിന്റെ പടി ഇറങ്ങിയപ്പോൾ ആണ് ഇന്ന് വർഷങ്ങൾ പിന്നിട്ടിട്ടും  വീണ്ടും ഒരു കണ്ടു മുട്ടൽ എല്ലാവേരയും അതിശയിപ്പിച്ചു  ഇന്നു ഓരോ സഹോദരി സഹോദരൻമാരും  സമൂഹത്തിന്റെ പല തലങ്ങളിൽ എത്തിയവരാണ് പാടിയും പറഞ്ഞും സന്തോഷങ്ങളും ദുഃഖങ്ങളും പങ്കിട്ടു കൊണ്ട് എല്ലാവരും ഈ ദിവസത്തെ കെങ്കേമമാക്കി.   അങ്ങ് കശ്‍മീരിൽ നിന്നും ജോലിയിൽ  ലീവ് എടുത്തു വന്ന  ജാനിഷ് കാന്തപുരം പരിപാടിയുടെ നടത്തിപ്പിന്  വേണ്ടി മുന്നിട്ടിറങ്ങി. മറ്റു എല്ലാ സഹപാടികളും ഇതിനു വേണ്ടി രാപ്പകൽ ഇല്ലാതെ മുന്നിട്ടു ഇറങ്ങി പരിപാടി വിജയിപ്പിച്ചു. മാനസികമായും സാമ്പത്തികമായും ഗ്രൂപ്പിലെ ചർച്ചകളിലും പങ്കെടുത്തു  പ്രവാസി സുഹൃത്തുക്കളുടെ എല്ലാ പിന്തുണയും ലഭിച്ചു. തന്റെ അസുഖങ്ങൾ വക വെക്കാതെ കൂടുതൽ ആവേശവാനായി ഷാനവാസ്‌ കോളിക്കൽ പരിപാടിക്കു നേരത്തെ തന്നെ സദസ്സിൽ എത്തിചേർന്നു. വരാനിരിക്കുന്ന കാലങ്ങളിൽ അവർക്ക് ഓർമ്മിക്കാൻ ഉതകുന്ന  ചിത്രങ്ങൾ റിയാസ് കാന്തപുരത്തിന്റെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്തു. പുതു തലമുറയിലെ എഴുത്തുകാരൻ റഫീഖ് കോളിക്കലിന്റെ വരികളിലൂടെ ഫാളില &സൽമ സഹോദരിമാരും പ്രവാസ ലോകത്ത് നിന്നും ഷംസു ചളിക്കോടും  ആശംസ ഗാനങ്ങൾ പാടി പരിപാടിക്കു കൊഴുപ്പ് കൂട്ടി. ഇനി എല്ലാ വർഷവും നടത്തി കൊണ്ടു പോവാൻ ആണ് കമ്മിറ്റിയുടെ തീരുമാനം ഇതിൽ നിന്നും മെച്ചം വരുന്ന തുക അസുഖങ്ങൾ ആയി ബുദ്ധ്മുട്ട് അനുപപിക്കുന്ന സഹപാടികളെ സഹായിക്കാൻ ആണ് തീരുമാനം. അസുഖം കാരണവും മറ്റു പ്രശ്‍നങ്ങൾ കാരണവും പരിപാടിക്കു വരാൻ പറ്റാത്ത സഹോദരി സഹോദരൻമാർ മനസ്സ് കൊണ്ട് എല്ലാ പിന്തുണയും നൽകി.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍