താമരശ്ശേരി ചുരത്തില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസ്സം. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. മരങ്ങള്‍ വീണതിനാല്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

ഫയര്‍ഫോഴ്‌സ് പ്രദേശത്തേക്ക് പുറപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും സ്ഥലത്തുണ്ട്. ഗതാഗതം മുടങ്ങിയതിനാല്‍ ചുരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടു. വനപ്രദേശത്തുള്ള മരങ്ങളാണ് കൂട്ടത്തോടെ റോഡിലേക്ക് പതിച്ചത്.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍