കുട്ടികൾക്കായി പുസ്തകം പരിചയപ്പെടുത്തൽ സംഘടിപ്പിച്ചു

താമരശ്ശേരി : കോരങ്ങാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പുസ്തകം പരിചയപ്പെടുത്തൽ സംഘടിപ്പിച്ചു. 

വായനയുടെ പുതിയ ആകാശങ്ങളിലൂടെ കുട്ടികള്‍ക്ക് ദിശാബോധം പകരുന്ന വിവിധ പരിപാടികളും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചത്. കവിതയുടെ പകല്‍, കഥ പിറന്ന സായാഹ്നം, എഴുത്തുകാരുമായി സംവാദവും വിവിധ പരിപാടി യോടൊപ്പം നടന്നു. വായനശാലയുടെ ഇത്തരം പരിപാടികൾ നല്ലൊരു അനുഭവമായിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ പറഞ്ഞു. 

 നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു
 ടി. പി അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.  വിഷയ അവതരണം, പുസ്തക  പരിചയപ്പെടുത്തി  മോളി   ടീച്ചർ  പ്രശസ്ത എഴുത്തുകാരി  രാജലക്ഷമി  ആശംസാ  പ്രസംഗം നടത്തി .  ലൈബ്രറി ട്രഷറർ ഷംസീർ (വമ്പൻ ) എന്നിവർ സന്നിഹിതരായിരുന്നു. പി.ടി. നജീബ്   നന്ദിയും നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍