ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കും:മന്ത്രി എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തെന്നും വനം മന്ത്രി പറഞ്ഞു.

കോരങ്ങാട് അൽഫോൻസാ സ്കൂളിന് സമീപം മൊബൈലും പേഴ്സും ഭീഷണിപ്പെടുത്തി കൈക്കലാക്കിയ നാലംഗസംഘം എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി പരാതി. Read Also:

ഞായറാഴ്ച വീണ്ടും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തി ചര്‍ച്ച നടത്തും. ശേഷം കോടതിയില്‍ ഹര്‍ജി നല്‍കും. ഇപ്പോള്‍ ശുഭ പ്രതീക്ഷയാണുള്ളത്. ആഗസ്റ്റ് 12ന് കേന്ദ്ര പരിസ്ഥിതി മന്ത്രി കേരളത്തില്‍ വരുന്നുണ്ടെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍