പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിൽ പ്രതിഷേധിച്ചു

താമരശ്ശേരി: പുനൂർ റിവർ ഷോർ ആശുപത്രിയിലണ് പ്രതിഷേധം.പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം മൂലം യുവതി മരിക്കാൻ ഇടയായത് ഡോക്ടറുടെ ചികിത്സാ പിഴവ് മൂലമാണെന്നും, അതിനാൽ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്നും, ചികിത്സാ രേഖകൾ കൈമാറണമെന്നും അവശ്യപ്പെട്ടാണ് ബന്ധുക്കൾ  പ്രതിഷേധിച്ചത്.

ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത പോലിസ് ഉദ്യോഗസ്ഥർക്ക് ബന്ധുക്കൾ  നേരത്തെ പരാതി നൽകിയിരുന്നെങ്കിലും  തുടർനടപടികൾ ഉണ്ടാവുന്നില്ലെന്ന് ബന്ധുകൾ ആരോപിച്ചു

പൂനൂർ മഠത്തുപൊയിൽ പുതിയാമ്പ്രമ്മൽ ഷാഫിയുടെ ഭാര്യ ജഫ് ല ജാഫർ (20) ആണ് പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം മൂലം ജൂലായ് ഒന്നിന്  മരണപ്പെട്ടത്.

ഡോക്ടറുടെ ചികിത്സാപിഴവ്മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ അന്നു തന്നെ പരാതിയുമായി രംഗത്ത് വന്നിരുന്നു, എന്നാൽ ഗൈനക്കോളജി ഡോക്ടർ ജാസ് മിനെതിരെ ഇതുവരെ നടപടി സ്വീകരിക്കുകയോ, ചികിത്സാ രേഖകൾ കൈമാറാൻ തയ്യാറാവുകയോ ചെയ്തിതിട്ടില്ലായെന്ന് പിതാവ് ജാഫർ പറഞ്ഞു.

ഇതേ തുടർന്നാണ് ബന്ധുക്കൾ താമരശ്ശേരിക്ക് സമീപം പൂനൂരിലുള്ള റിവർ ഷോർ ആശുപത്രിയിൽ പ്രതിഷേധവുമായി എത്തിയത്.

ബാലുശ്ശേരി പോലീസെത്തി പ്രതിഷേധക്കാരെ മാറ്റി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


ജൂൺ 30 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി രാത്രി ഒന്നരയോടെ യായിരുന്നു പ്രസവിച്ചത്.  എന്നാൽ അമിത രക്തസ്രാവം ഉളള വിവരം കൂട്ടിരിപ്പ്കാരോടു പോലും ആശുപത്രി അധികൃതർ പറഞ്ഞിരുന്നില്ല, പിന്നീട് നാലര മണിക്കൂറിന് ശേഷം വിവരം പറഞ്ഞെങ്കിലും തുടർന്ന് ബന്ധുക്കൾ ആവശ്യപ്പെട്ട ആശുപത്രിയിലേക്ക് റഫർ ചെയ്യാതെ ഡോക്ടറുടെ സ്വന്തം ഇഷ്ടപ്രകാരം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

 ഓമശ്ശേരിയിൽ എത്തിയപ്പോഴേക്കും രക്തം ഏതാണ്ട് പൂർണമായും വാർന്നു പോയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏതാനും നിമിഷത്തിനകം തന്നെ മരണവും സംഭവിച്ചു.

ഇതേ പറ്റി സംസാരിക്കുമ്പോൾ തികച്ചും ധിക്കാരപരമായാണ് ഡോക്ടർ പെരുമാറിയതെന്നും ബന്ധുക്കൾ പറഞ്ഞു.

ഡോക്ടർക്കെതിരെയുള്ള പരാതിയിൽ ഉടൻ അന്വേഷണം പൂർത്തീകരിക്കുമെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു.

ആരോപണ വിധേയയായ ഡോക്ടർ ജാസ്മിനെ ആശുപത്രിയിൽ നിന്നും പിരിച്ചുവിടാൻ തീരുമാനിച്ചതായി ആശുപത്രി അധികൃർ അറിയിച്ചിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍