കന്നൂട്ടിപ്പാറ ഐയുഎം എൽപിഎസിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.

കട്ടിപ്പാറ :  1969 ജൂലൈ 21-ന് ആദ്യമായി ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യ നിറങ്ങിയതിന്റെ സ്മരണാർത്ഥം കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ സംഘടിപ്പിച്ച ചാന്ദ്രദിനാഘോഷം ശ്രദ്ധ പിടിച്ചു പറ്റി.
ചാന്ദ്ര മനുഷ്യനോട് ചന്ദ്രനിലെ വിശേഷങ്ങൾ കുട്ടികൾ നേരിട്ട് ചോദിച്ച് മനസ്സിലാക്കുന്ന പരിപാടി ഏറെ കൗതുകമുണർത്തി. റോക്കറ്റ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, എന്റെ പുന്നാര അമ്പിളി അമ്മാവൻ, ചന്ദ്രഗീതാലാപനം, പതിപ്പ് നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ കുട്ടികൾ ആവേശപൂർവ്വം ഏറ്റെടുത്തു.
എസ് ആർ ജി കൺവീനർ കെ.ടി. ആരിഫ് മാസ്റ്റർ, സയൻസ് ക്ലബ്ബ് കൺവീനർ ദിൻഷ ദിനേഷ്, കെ.പി. ജസീന ടീച്ചർ, നസീം പി.ഇബ്രാഹിം, പി.പി. തസ്ലീന ടീച്ചർ, ഫൈസ് ഹംദാനി, പി.ആബിദ ടീച്ചർ, ഐഷ സെബ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
   

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍