താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സർക്കാർ ഉത്തരവ് പാലിച്ചില്ല: അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട് : വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടും താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികമാറ്റം അനുവദിച്ചില്ലെന്ന അദ്ധ്യാപികയുടെ പരാതിയില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് താമരശ്ശേരി ഡി.ഇ.ഒക്കാണ് ഉത്തരവ് നല്‍കിയത്. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപിക സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2011 ലാണ് അദ്ധ്യാപികയ്ക്ക് തസ്തിക മാറ്റത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് അദ്ധ്യാപികയെ ഇംഗ്ലീഷ് അദ്ധ്യാപികയാക്കാനായിരുന്നു ഉത്തരവ്. ഡി ഇ ഒ ഇത് അംഗീകരിച്ചില്ല. 22 വര്‍ഷമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപികയെ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇതും അന്വേഷിക്കണമെന്ന് ഉത്തരവിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍