കോരങ്ങാട് മേഖലയിൽ കുരങ്ങുശല്യം

താമരശ്ശേരി : താമരശ്ശേരി പഞ്ചായത്ത് പരിധിയിൽ കോരങ്ങാട് മേഖലയിൽ കുരങ്ങുശല്യം രൂക്ഷമാകുന്നതോടെ കർഷകർ ദുരിതത്തിൽ. പ്രദേശത്തുള്ള തേങ്ങ. വാഴക്കുല എന്നിവ പൂർണ്ണമായും നശിപ്പിച്ചു..

മുമ്പ് ഒറ്റപ്പെട്ട രീതിയിൽ കുരങ്ങുകളെ പ്രദേശത്ത് കണ്ടിരുന്നു. എന്നാൽ, ഇപ്പോൾ കുരങ്ങിൻകൂട്ടംതന്നെ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തമ്പടിച്ച് കൃഷി നശിപ്പിക്കുകയും മറ്റ് ശല്യങ്ങളുണ്ടാക്കുകയും ചെയ്യുന്നു. കാട്ടുപന്നി നോടൊപ്പം
കുരങ്ങുശല്യം കൂടെ ആയതോടെ കർഷകർ ദുരിതത്തിലായി ഇതിനൊരു പരിഹാരം കാണണം എന്ന്  അധികൃതരോട്. നാട്ടുകാർ ആവശ്യപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍