തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

കോടഞ്ചേരി: തുഷാരഗിരിയിൽ  ഒഴുക്കിൽപ്പെട്ട കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22)ൻ്റെ മൃതദേഹം കണ്ടെത്തി) .

ഇന്നു രാവിലെ മുതൽ നടത്തിയ തിരച്ചിലിലാണ് 12.30 ഓടെ മൃതദേഹം കണ്ടെത്തിയത്.

രണ്ടുപേരായിരുന്നു ഇന്നലെ ഒഴുക്കിൽപ്പെട്ടത്, ഒരാളെ കെ എസ് ഇ ബി താൽക്കാലിക ജീവനക്കാർ രക്ഷപ്പെടുത്തുകയായിരുന്നു.

തുഷാരഗിരി യിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികൾ ഇവിടെ വെള്ളത്തിൽ ഇറങ്ങിയതും അപകടം സംഭവിച്ചതും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍