സുവർണ്ണ ജൂബിലി വിളംബര റാലി നടത്തി.
കട്ടിപ്പാറ-24-7.2022. ചമൽ ഇടവകയുടെ അൻപതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയുടെ വിളംബര ജാഥ ചമൽ സെൻറ് ജോർജ്ജ് ചർച്ചിൽ നിന്ന് ആരംഭിച്ച് ചമൽ.പെരുമ്പള്ളി. വെണ്ടെക്കുംചാൽ വഴി കട്ടിപ്പാറ ടൗണിൽ സമാപിച്ചു. വിളംബര റാലിയുടെ ഉദ്ഘാടനം ചമൽ ഇടവക വികാരി ഫാ.ജോഷി ചക്കിട്ട മുറിയിൽ നിർവഹിച്ചു. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും റാലിയുടെ ഭാഗമായി നടന്നു. വിളംബര റാലിയ്ക്ക് ഇടവക കൈക്കാരൻന്മാരായ ബേബി കുടിയിരിക്കൽ.ബാബു കണ്ണൻന്തറ.ജോഷി താന്നിമുട്ടിൽ റോബിൻ കരോട്ട്. എന്നിവരോടെപ്പം കെ.വി.സെബാസ്റ്റ്യൻ .ടോം മാനുവൽ മുള വേലിക്കുന്നേൽ .ബിജു കണിപ്പള്ളിയിൽ. എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍