വീട്ട് മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു .
കൊടുവള്ളി : കിഴക്കോത്ത് കച്ചേരി മുക്കിൽ വീട്ട്  മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു . ഒതയോത്ത് പുറായിൽ പൊയിലങ്ങൽ ഉമ്മറിന്റെ വീടിനോട് ചേർന്ന കിണറാണ് ആൾമറ ഉൾപ്പടെ താഴ്ന്ന് പോയത്. 
ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുകാർ എഴുന്നേറ്റ് പുറത്തെത്തിയപ്പോൾ കിണറിന്റെ ആൽമറയുടെ ഭാഗത്തു വിള്ളൽ കണ്ടിരുന്നു. അപായം മനസിലാക്കിയ വീട്ടുകാർ ജാഗ്രത പുലർത്തി. വീട്ടുകാർ നോക്കി നിൽക്കെ അൽപ്പ സമയത്തിനകം ആൾമറ ഉൾപ്പടെ താഴ്ന്ന് പോവുകയായിരുന്നു. വീടിനോട് ചേർന്ന് കിണർ ഇടിഞ്ഞ് താഴ്ന്നതിനാൽ വീട്ടുകാർ ഭീതിയിലാണ് .

 
   
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍