പാലക്കൽ ശംസുൽ ഉലമ ഇസ്ലാമിക്‌ കോംപ്ലക്സ്; ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

പുതുപ്പാടി: പാലക്കൽ ശംസുൽ ഉലമ ഇസ്ലാമിക്‌ കോംപ്ലക്സിന്റെയും മുനീറുൽ ഇസ്ലാം മദ്രസ്സയുടെയും ഉദ്ഘാടനം നാളെ 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും.

ബഹുമുഖ പദ്ധതികൾ ലക്ഷ്യമാക്കി നിർമ്മാണം പൂർത്തിയാക്കിയ കോംപ്ലക്സിൽ മദ്രസ്സ, കോൺഫ്രൻസ് ഹാൾ, ഓഫീസ്, പ്രാർത്ഥന മുറി, സംരംഭക യൂണിറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ സ്ഥാപന സന്ദർശനവും 7.30 ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മുഹമ്മദ്‌ ബാഖവി അൽ ഹൈതമിയുടെ പ്രഭാഷണവും മജ്ലിസുന്നൂറും നടക്കും.

നാളെ 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര മുശാവറ അംഗങ്ങളായ ഉമർ ഫൈസി മുക്കം, എ വി. അബ്ദുറഹിമാൻ മുസ്‌ലിയാർ, നാസർ ഫൈസി കൂടത്തായി, മുഹമ്മദ്‌ ബാഖവി അൽ ഹൈതമി, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ് തോമസ്, മുസ്തഫ ദാരിമി അടിവാരം, ഉവൈസ് വാഫി, മുഹമ്മദ്‌ ബാഖവി തരുവണ, അബ്ദുൽ ബാരി ബഖവി, മുനവ്വർ അലി അസ്ഹരി, മുബഷിറലി ബുഖാരി, മജീദ് ഹാജി അടിവാരം, ഇമ്പിച്ചമ്മദ് ഹാജി, മൊയ്‌തീൻ കുട്ടി ഹാജി ഒടുങ്ങാക്കാട്, കെ എം ബഷീർ, കെ സി മുഹമ്മദ്‌ ഹാജി, കെ യു അബ്ദുള്ള, പി കെ അബ്ദുൽ കഹാർ, അഹമ്മദ് ബിച്ചി, ഉസ്മാൻ മൗലവി പാലക്കൽ, യൂസുഫ് തേക്കിൽ തുടങ്ങിയവർ പ്രസംഗിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍