ജോബി ആഡ്രൂസിന്റെ സ്മരണ പുതുക്കി താമരശ്ശേരിൽ ഉജ്ജ്വല വിദ്യാർത്ഥി റാലിയും, പൊതുയോഗംവും.

താമരശ്ശേരി: 1992 ജൂലായ് മാസം
പതിനഞ്ചാം തിയ്യതി താമരശ്ശേരി
ഗവ.ഹയർ സെക്കൻററി സ്കൂളിന്
മുൻവശം വെച്ച് കെ എസ് യു, എം
എസ് എഫ് പ്രവർത്തകരുടെ കല്ലേറിൽ
കൊല്ലപ്പെട്ട ജോബി ആഡ്രൂസിന്റെ
മുപ്പതാം രക്തസാക്ഷി ദിനം ആചരിച്ചു.
SFI കോഴിക്കോട ജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ വൻ വിദ്യാർത്തി
റാലിയും, തുടർന്ന് പഴയ ബസ് സ്റ്റാന്റിൽ
പൊതുയോഗവും നടന്നു.പൊതുയോഗം
SFI അഖിലേന്ത്യാ പ്രസിഡന്റ് വി പി
സാനു ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി ഹയർ സെക്കന്ററി
സ്കൂളിന് മുൻവശത്ത് നിന്നും
ആരംഭിച്ച വിദ്യാർത്ഥി റാലി നഗരം ചുറ്റി
പഴയ ബസ് സ്റ്റാൻറിൽ സമാപിച്ചു.
മുപ്പത് വർഷം മുമ്പ് ജോബി ആഡ്രൂസ്
ഉയർത്തിയ മുദ്രാവാക്യം ഇന്നും
പ്രസക്തമാണെന്ന് വി പി സാനു
പറഞ്ഞു.

വിദ്യാർത്ഥി റാലിക്ക് പാതയോരത്ത്
CITU, KSKTU,DYFI, കർഷക സംഘം
തുടങ്ങി നിരവധി സംഘടനകൾ
അഭിവാദ്യമർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍