താമരശ്ശേരി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.


 താമരശ്ശേരി: താമരശ്ശേരി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും ഹയർസെക്കന്ററി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ഉന്നത വിജയം നേടിയ കുട്ടികളെ സ്കൂൾ ഹാളിൽ വെച്ച് അനുമോദിച്ചു. 38 കുട്ടികളാണ് ഫുൾ എപ്ലസ് നേടിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് അബ്ദുൾ മജീദ് അദ്ധ്യക്ഷനായി. ഹയർസെക്കന്ററി കോട്ടയം റീജണൽ ഡപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം മുഖ്യാതിഥിയായി. പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് കേരങ്ങാട്, സ്കൂൾ മുൻ പ്രിൻസിപ്പൽ ഹേമലത കെ എന്നിവർ കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്തു. അഞ്ജന മോഹൻ, ജസീൽ എ.ടി, നിയാ ഫാത്തിമ എന്നീ കൂട്ടികൾ മറുപടി പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ  ബിന്ദു വി ജോർജ്ജ് സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി മഞ്ജുള യു.ബി. നന്ദിയും പറഞ്ഞു.

ചിത്രം....താമരശ്ശേരി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും  ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി  ഉദ്ഘാടനം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍