കനത്തമഴയില്‍ താമരശ്ശേരി മേഖലയില്‍ വ്യാപക നാശനഷ്ടം
താമരശ്ശേരി: കനത്തമഴയില്‍ താമരശ്ശേരി മേഖലയില്‍ വ്യാപക നാശനഷ്ടം. പുതുപ്പാടിയില്‍ രണ്ട് വീടുകളും താരമശ്ശേരിയില്‍ ഒരു വീടും തകര്‍ന്നു. പുതുപ്പാടി അടിവാരം പുഞ്ചേരിമട്ടം രവിചന്ദ്രന്റെ വീടും പത്താം വാര്‍ഡിലെ പള്ളിക്കുന്ന് കൃഷ്ണന്റെ വീടുമാണ് കനത്ത മഴയില്‍ തകര്‍ന്നത്. താമരശ്ശേരി അണ്ടോണയില്‍ മതില്‍ ഇടിഞ്ഞു വീണ് വീട് തകര്‍ന്നു. പുല്ലോറക്കുന്നുമ്മല്‍ സറീനയുടെ വീടാണ് തകര്‍ന്നത്.
സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീടിനു മുകളിലേക്കാണ് മതില്‍ ഇടുഞ്ഞു വീണത്. രാത്രിയിലും മഴ തുടരുന്നതിനാല്‍ മലയോത്ത് ഭീതി നിലനില്‍ക്കുന്നുണ്ട്. പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നത് പുഴയോര വാസികളെ ഭീതിയിലാക്കുകായണ്. ഇന്നലെ വൈകിട്ട് കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍ പെട്ട് കാണാതായി. പലയിടങ്ങളിലും മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.

  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍