രാമായണ വിചാരം സംഘടിപ്പിച്ചു
താമരശ്ശേരി : സനാതനസാരഥി താമരശ്ശേരി രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ വിചാരം സംഘടിപ്പിച്ചു.
തേറ്റാമ്പുറം പള്ളിയറക്കാവ് ഹാളിൽ നടന്ന പരിപാടി സോപാന സംഗീത ത്തോടെ ആരംഭിച്ചു.സി.ജി.സുമേഷ് ശ്രീരാമകീർത്തനം പാടി ,നവീൻ നമ്പൂതിരി ഇടയ്ക്ക കൊട്ടി . പ്രസിഡണ്ട് നീലഞ്ചേരി ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
പി.വി.ദേവരാജ് രാമായണ വിചാരവും സംശയ നിവാരണവും നടത്തി.
വർഷങ്ങളോളമായി രാമായണ പാരായണം നടത്തുന്നവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
കരുവാറ്റ ബാബു നമ്പൂതിരി
ടി.ടി.കൃഷ്ണൻകുട്ടി, എം.കെ.അപ്പുക്കുട്ടൻ, കെ.ശിവദാസൻ പ്രസംഗിച്ചു.
രാധാകൃഷ്ണൻ ഉണ്ണികുളം സ്വാഗതവും വി.പി.രാജീവൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍