മലപ്പുറത്ത് റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം; ലാത്തി വീശി പൊലീസ്; 50 പേര്‍ക്കെതിരെ കേസ്


മലപ്പുറം: പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. ഗതാഗതകുരുക്ക് രൂക്ഷമായതോടെ പൊലീസ് ഇടപെട്ടു. ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്.

പരപ്പനങ്ങാടി പുത്തരിക്കലാണ് ദീര്‍ഘസമയം പൊതുഗതാഗതം തടസ്സപ്പെടുത്തിയ രീതീയില്‍ വിദ്യാര്‍ഥികള്‍ ഘോഷയാത്ര നടത്തിയത്.സംഭവത്തില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തായത്. ഓപ്പണ്‍ ജീപ്പും രൂപ മാറ്റം വരുത്തിയ 30 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. വന്‍ ഗതാഗത തടസമാണ് ഉണ്ടായത്. പൊലീസ് ലാത്തിവീശിയതോടെ വിദ്യാര്‍ഥികള്‍ ചിതറിയോടി. പൊതു ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് പൊലീസ് കേസെടുത്തത്.

കണ്ടലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മാറിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ഥികള്‍ കൂട്ടാക്കിയില്ല. ഓണാഘോഷശേഷം ഗതാഗതം സ്തംഭിക്കുന്ന രീതിയിലായിരുന്നു വിദ്യാര്‍ഥികളുടെ ഘോഷയാത്ര.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍