വാവാട് ഉസ്താദിന് കർമ്മ മണ്ഡലത്തിൽ സ്മാരകം ഉയരുന്നു.
താമരശ്ശേരി: പരപ്പൻപൊയിൽ നുസ്‌റത്തുൽ മുഹ്താജീൻ സംഘം ഇതിന്റെ വളർച്ചയുടെ കാലഘട്ടങ്ങളിൽ നിസ്തുലമായ പങ്ക് വഹിച്ചിട്ടുളള വാവാട് കുഞ്ഞിക്കോയ മുസ്ലിയാരുടെ നാമധേയത്തിൽ പരപ്പൻപൊയിൽ നുസ്റത്ത് സെൻററിനോടനുബന്ധിച്ച് സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചു.16.9.22 വെള്ളി വൈകുന്നേരം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങൾ ശിലാസ്ഥാപനം നടത്തും .പ്രമുഖ നേതാക്കൾ പങ്കെടുക്കും.സ്വാഗതസംഘ രൂപികരണ യോഗത്തിൽ പ്രസി.പി.പി. ഖാദർഹാജി അദ്ധ്യക്ഷത വഹിച്ചു. എ.പി. ഹംസമാസ്റ്റർ, എ.പി. മൂസ്സ, കെ.സി.മുഹമ്മദ് മാസ്റ്റർ, എൻ.ആർ നാസർ ഹാജി, എം.പി സൈദ്, പി.സി ഹുസൈൻ ഹാജി, കെ.സി.എം ഷാജഹാൻ, എം.ടി അയ്യൂബ്ഖാൻ, പി.പി.സി അബ്ദുള്ള, എ.പി ബഷിർ, എം.പി അബ്ദുറഹിമാൻ മാസ്റ്റർ, ,മുഹമ്മദ്കുട്ടി തച്ചക്കൽ, കെ.സി ഫൈസൽ, വി.ഇൽയാസ് തുടങ്ങിയവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍