കൂറ്റൻ യന്ത്രം കയറ്റിയ ട്രെയ്‌ലർ മൂരാട് പാലം കടക്കാനാവില്ല; ഇനി മാർഗ്ഗം ചുരം മാത്രം.
താമരശ്ശേരി • ചെന്നൈയിൽ നിന്നു കർണാടകയിലെ നഞ്ചൻകോട്ടേക്കു കൂറ്റൻ യന്ത്രങ്ങളുമായി പുറപ്പെട്ട ട്രെയ്‌ലർ വാഹനം ട്രെയ്‌ലർ മൂരാട് പാലം കടക്കാനാവില്ല ഇനി ആശ്രയം താമരശ്ശേരി ചുരം .
ചുരം വഴി പോകുന്നതിന് കലക്ടറുടെ അനുമതിക്കായി ശ്രമിക്കുകയാണന്നാണ് ട്രെയ്‌ലർ ഡ്രൈവർ സാമിനാഥൻ പറഞ്ഞത്.
അതേസമയം ഈ വാഹനങ്ങൾ ചുരത്തിലെ വളവുകളിൽ കുടുങ്ങാനുള്ള സാധ്യതയ്ക്കു പുറമേ ലോഡിന്റെ അമിത ഉയരം കാരണം ചിലയിടങ്ങളിൽ റോഡിലേക്ക് പടർന്നു നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റേണ്ടി വരുമെന്നും നാട്ടുകാരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും മറ്റും പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണു പൊലീസ് സ്ഥലത്തെത്തി ചുരംവഴിയുള്ള യാത്ര തടഞ്ഞത്. ചെന്നൈയിൽ നിന്ന് ഇവിടം വരെ എത്താൻ ദിവസങ്ങൾ വേണ്ടി വന്നു. ഡ്രൈവർ പറയുന്നത് രണ്ടുമണിക്കൂർ കൊണ്ട് ചുരം കയറാൻ സാധിക്കുമെന്നും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍