കോരങ്ങാട് ഓടയിൽ മാലിന്യം ഒഴുക്കിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി വേണം .യൂത്ത് കോൺഗ്രസ്
താമരശ്ശേരി കോരങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിന് സമീപം ഓടയിൽ മാലിന്യം ഒഴുക്കിയ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ കാവ്യ വി ആർ , മണ്ഡലം സെക്രട്ടറി ജുഗ്നു , നിയോജകമണ്ഡലം സെക്രട്ടറി രാജേഷ് കോരങ്ങാട്, അമീർ അലി കോരങ്ങാട് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ആവശ്യപ്പെട്ടത്.
അതേസമയം മാലിന്യം തള്ളിയ സ്ഥലത്ത് ശുചീകരണം നടത്താൻ ആവശ്യപ്പെട്ടതായി വാർഡ് മെമ്പർ ഫസീല ഹബീബ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍