നിയന്ത്രണം വിട്ട സ്കൂട്ടർ ഗയിൽ മുന്നറിയിപ്പ് ബോർഡിൽ ഇടിച്ച് യുവാവിന് പരുക്ക്
താമരശ്ശേരി: ബാലുശ്ശേരി റോഡിൽ ചുങ്കം മൂന്നാംതോട് ജംഗ്ഷന് സമീപം റോഡരികിൽ സ്ഥാപിച്ച ഗയിൽ പൈപ്പ് ലൈൻ മുന്നറിയിപ്പ് ബോർഡിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയോടെ ആയിരുന്നു അപകടം.
മൂന്നാംതോട് കോളനിയിലെ ചന്ദ്രൻ്റെ മകൻ അശ്വിൻ (28)നാണ് പരുക്കേറ്റത്.
കേരങ്ങാട് നിന്നും മൂന്നാംതോടിലേക്ക് പോകുംമ്പോഴായിരുന്നു അപകടം.
അശ്വിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍