ചുങ്കം ഫോറസ്റ്റ് ഓഫീസിന് സമീപം ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തി; കാർ നിർത്താതെ പോയി


താമരശ്ശേരി: താമരശ്ശേരി ചുങ്കം ഫോറസ്റ്റ്ഓഫീസിന് സമീപം കാർ ബൈക്കിൽ ഇടിച്ചതിനുശേഷം നിർത്താതെ പോയി.ബൈക്കിൽ സഞ്ചരിച്ച യുവതിക്ക് സാരമായി പരുക്കേറ്റു.
ഭർത്താവിനൊപ്പം ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന പയ്യോളി പാലച്ചുവട് ചെറിയ വടക്കേടത്ത് ഫൈറൂസിൻ്റെ ഭാര്യ സഫ്നക്കാണ് പരിക്കേറ്റത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഫ്നയെ ശസ്ത്രക്രിയക്ക് വിധേയയാക്കി.

ചുങ്കം ഭാഗത്ത് നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ക്രീം കളർ കാർ നിർത്താതെപോയി. ഇന്നലെ രാത്രി 8.55 ഓടെയായിരുന്നു അപകടം.

കാർ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍