ലഹരി മാഫിയകൾക്കെതിരെ കോരങ്ങാട് മഹല്ല് കമ്മിറ്റി

താമരശ്ശേരി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും വിൽപ്പനക്ക് എതിരെയും കോരങ്ങാട് മഹല്ല് കമ്മിറ്റി.

ആദ്യപടി രാഷ്ട്രീയ സംസ്കാരിക പ്രവർത്തകരുടെ യോഗം വിളിച്ചു ചേർത്തു. ലഹരിക്കടത്ത് സജീവമായപ്പോഴാണ് മഹല്ല് കമ്മിറ്റിയുടെ നിർണായക ഇടപെടൽ. 

അടുത്ത മാസം പതിനാലാം തീയതി പ്രദേശത്തെ ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ലഹരിക്കെതിരെ യോഗം നടത്താൻ തീരുമാനിച്ചു. ലഹരി മാഫിയയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കഴിയുന്നവിധത്തിൽ പ്രവർത്തിക്കാനാണ് മഹല്ല് കമ്മിറ്റിയുടെ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍