താമരശ്ശേരിയിൽ ഗണേശോത്സവം നിമഞ്ജന ഘോഷയാത്ര നടത്തി
താമരശ്ശേരി.വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി പ്രഖണ്ഡിൻ്റെ നേതൃത്വത്തിൽ വിഘ്നേശ്വര വിഗ്രഹനിമഞ്ജന ഘോഷയാത്ര താമരശ്ശേരി കാരാടിയിൽ നിന്നാരംഭിച്ച് തേറ്റാമ്പുറം പള്ളിയറക്കാവ് ക്ഷേത്ര കടവിൽ നിമഞ്ജനം ചെയ്തു.
അത്തം നാൾ വിനായക ചതുർത്ഥി മുതൽ ഗണപതിവിഗ്രഹ പൂജയും ഭജനയും നടന്നു
വിഗ്രഹ നിമഞ്ജന ഘോഷയാത്ര വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ശ്രീ സുമേഷ് കൊളത്തൂർ ഉത്ഘാടനം ചെയ്തു.
തന്ത്രി ഇളമനശ്രീധരൻ തന്ത്രികൾ അനുഗ്രഹ ഭാഷണം നടത്തി. താമരശ്ശേരി പ്രഖണ്ഡ് വി.എച്ച് പി പ്രസിഡണ്ട് ഉണ്ണി പൊൽപാടത്തിൽ അധ്യക്ഷത വഹിച്ചു' ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, ബി ജെ പി.മണ്ടലം പ്രസിഡണ്ട് ഷാൻ കരിഞ്ചോല വത്സൻ മേടോത്ത്.രാമചന്ദ്രൻ കെ.സി.അനന്തനാരായണൻ ,ബ ബീഷ് എ.കെ. എന്നിവർ സംസാരിച്ചു.
ഘോഷയാത്രക്ക്, സുഭീഷ് അമ്പായത്തോട് ' മനോജ് പെരുമ്പള്ളി, കുന്നുന്മൽ സുനിൽ കുമാർ, ബവിത്ത് പറച്ചിക്കുന്നു ന്മൽ ,ഗിരീഷ് കോരങ്ങാട്. വികാസ് കാരാട്ടി എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍