ചാലക്കരയിൽ അടുത്തിടെയായി ജീവൻ പൊലിഞ്ഞത് പിഞ്ചു കുഞ്ഞ് അടക്കം മൂന്നുപേർ .
താമരശ്ശേരി: തച്ചംപൊയിൽ സമീപം ചാലക്കരയിൽ അടുത്തിടെ ജീവൻ പൊലിഞ്ഞത് പിഞ്ചു കുഞ്ഞ് അടക്കം മൂന്നുപേർ.
കഴിഞ്ഞ വെള്ളിയാഴ്ച ചാലക്കര സ്കൂളിന് സമീപത്തെ ട്രാൻസ്ഫോമർ സുരക്ഷാ വേലിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഉള്ള്യേരി തെരുവത്തുകടവ് എക്കാലയുള്ളതിൽ ഷഫീക്കിന്റെ മകൾ ഫാത്തിമ അസീന്‍ (8) മരണത്തിന് കീഴടങ്ങിയിരുന്നു.
ബൈക്കിൽ ബസ് തട്ടി ലോറിക്കടിയിൽപ്പെട്ട് ഇന്നലെയുണ്ടായ അപകടത്തിൽ താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിൻ്റെ മകൻ യഥു കൃഷ്ണ (19), കുടുക്കിൽ ഉമ്മരം കാരക്കുന്നുമ്മൽ വാടകക്ക് താമസിക്കും രഘുവിൻ്റെ മകൻ പൗലോസ് (19) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിന് നടുക്കം മറയുകയാണ് നാട്ടുകാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍