തിരുവോണത്തിന് ബവ്‌കോ ഔട്ട്‍ലെറ്റുകൾക്ക് അവധി
സംസ്ഥാനത്തെ ബെവ്കോ ഔട്ട്‍ലെറ്റുകൾക്ക് തിരുവോണ ദിവസം അവധി പ്രഖ്യാപിച്ചു. തിരുവോണ ദിവസമായ സെപ്റ്റംബർ എട്ടിന് ബെവ്കോ ഔട്ട്‍ലെറ്റുകൾ വഴി മദ്യവിൽപ്പന ഉണ്ടാകില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ അറിയിച്ചു. ഇതുസംബന്ധിച്ച സർക്കുലറും പുറത്തിറക്കി. അതേസമയം ഇതേ ദിവസം സംസ്ഥാനത്തെ ബാറുകൾ തുറന്നു പ്രവർത്തിക്കും.
മുൻവർഷങ്ങളിലും തിരുവോണത്തിന് ഔട്ട്‍ലെറ്റുകൾക്ക് അവധിയായിരുന്നു. 265 ഷോപ്പുകളാണ് ബിവറേജസ് കോർപറേഷനുള്ളത്. 96 സെൽഫ് സർവീസ് ഔട്ട്‍ലെറ്റുകളും ബെവ്കോ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഓണം സീസണിൽ 750 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‍ലെറ്റുകൾ വഴി വിറ്റഴിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍