ഡ്രൈനേജ് നിർമ്മാണത്തിന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് തടസ്സം
താമരശ്ശേരി: എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ കോരങ്ങാട് ഡ്രൈനേജ് നിർമ്മാണത്തിന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് തടസ്സം.നിലവിൽ പമ്പ് ഹൗസ് ഉപയോഗശൂന്യമായ നിലയിലാണ്.
പമ്പ് ഹൗസ് തടസ്സം ആയതോടെ ഡ്രൈനേജ് നിർമ്മാണം പ്രതിസന്ധിയിലായിരിക്കുകയാണ്. ഒഴുകിവരുന്ന വെള്ളം റോഡിൽ പരന്നൊഴുകാനും സാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു അടിയന്തരമായി ഇതിനൊരു പരിഹാരം കാണണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍