പേവിഷ ബാധ സംശയം ; നായയെ കൂട്ടിൽ നിരീക്ഷണത്തിൽ നിർത്തി .വാക്സിൻ നടപടികൾ താമരശ്ശേരി പഞ്ചായത്തിൽ എങ്ങും എത്തിയില്ല
താമരശ്ശേരി: കോരങ്ങാട് മദ്രാസിന് സമീപം ഇന്ന് രാവിലെ പേവിഷബാധ സംശയത്തെത്തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച തെരുവുനായയെ കൂട്ടിൽ നിരീക്ഷണത്തിൽ നിർത്തി.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ആയിഷ മുഹമ്മദ് അറിയിച്ചതിനെത്തുടർന്ന്
ഓമശ്ശേരി ഹാച്ചിക്കോ ആനിമൽ റെസ്ക്യൂ ടീ അംഗങ്ങളായ പ്രജീഷ് .ജംഷീർ എന്നിവർ സ്ഥലത്തെത്തി നായയെ വലയിട്ടു പിടിക്കുകയായിരുന്നു .
നായക്ക് പേവിഷബാധ ലക്ഷണങ്ങൾ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് റെസ്ക്യൂ ടീമംഗങ്ങൾ പറഞ്ഞു.
അതേസമയം ഓമശ്ശേരി പഞ്ചായത്തിൽ എൺപതോളം വളർത്തു നായകൾക്ക് വാക്സിൻ നൽകാൻ കഴിഞ്ഞതായി സംഘം പറഞ്ഞു. താമരശ്ശേരി പഞ്ചായത്തിൽ ഇതുവരെ വാക്സിൻ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല .
പിടിച്ച നായ്ക്ക് നിരീക്ഷണം ഏർപ്പെടുത്താൻ ഗ്രാമപഞ്ചായത്തിന് സ്വന്തം സ്ഥലമില്ല അടിയന്തരമായി ഇത്തരം വിഷയങ്ങൾ നേരിടാൻ പഞ്ചായത്തിന് കഴിയാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം ഉണ്ട് . മെമ്പറുടെ നിർദ്ദേശപ്രകാരം നാട്ടുകാരാണ് കൂട് നിർമ്മിച്ചു നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍