കരീമിൻ്റെ മരണം ദുരൂഹത
ഇന്നു രാവിലെ പൂനൂർ പുഴയിൽ ഒഴുകി വന്ന നിലയിൽ കണ്ടെത്തിയ ചമൽ സ്വദേശി കരീമിൻ്റെ മരണം സംബന്ധിച്ച് ദുരൂഹത ബാക്കി...
ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ കരീം രാത്രി 10.30 ന് കോളിക്കൽ അങ്ങാടിയിലൂടെ തൻ്റെ വാഹനത്തിൽ പോകുന്ന ദൃശ്യം CC tv യിൽ പതിഞ്ഞിട്ടുണ്ട്.
പുഴയിൽ നന്നും 20 മീറ്ററോളം അകലെ റോഡരികിൽ വാഹനം നിർത്തിയിട്ടതായി കാണുന്നുണ്ട്. തൻ്റെ മൊബൈൽ ഫോൺ അടക്കം വണ്ടിക്കകത്തുണ്ട്.
രാത്രി 10.30 ന് കോളിക്കൽ അങ്ങാടിയോട് ചേർന്ന് കാരുണ്യതീരം റോഡിൽ എത്തിയ കരീം എന്തിന് ഈ സമയം പുഴയിലേക്ക് പോയി എന്നതാണ് ആളുകൾ ചോദിക്കുന്നത്.
കോളിക്കൽ നിന്നും പുഴയിലൂടെ ഏകദേശം 8 കിലോമീറ്റർ അകലെ വാവാട് എരഞ്ഞോണ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയ മൂന്നു പേർ പുഴയിലൂടെ മൃദദേഹം ഒഴുകി പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ പുഴക്ക് കുറുകെ വീണു കിടക്കുന്ന പനയിൽ തടഞ്ഞു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊടുവള്ളി പോലീസ് കോളിക്കലിലെത്തി പരിശോധന നടത്തി.
കടപ്പാട് : മജീദ് താമരശ്ശേരി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍