ഇരിട്ടി ചാവശ്ശേരിയിൽ വീണ്ടും സ്ഫോടനം; ആളപായമില്ല


കണ്ണൂർ: ഇരിട്ടി ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുമ്പിൽ സ്ഫോടനം. ഇത് രണ്ടാം തവണയാണ് ഈ ഭാ​ഗത്ത് സ്ഫോടനമുണ്ടാകുന്നത്. മണ്ണോറ സ്വദേശിയായ സുധീഷിന്റെ വീടിനോട് ചേർന്നാണ് സ്ഫോടനമുണ്ടായത്. നേരത്തെ എസ്ഡിപിഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ടയാളാണ് സുധീഷ്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഈ ഭാ​ഗത്ത് നിന്ന് ഇതര സംസ്ഥാന തൊഴലാളികൾക്ക് ആക്രി പൊറുക്കുന്നതിനിടെ സ്ഫോടക വസ്തു ലഭിച്ചിരുന്നുവെന്നാണ് വിവരം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍