ഹര്‍ത്താലില്‍ വ്യാപക കല്ലേറ്; നിരവധി കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞ് തകർത്തു.താമരശ്ശേരി കോടതിക്ക് മുൻവശത്ത് ചരക്കിലോറി എറിഞ്ഞു തകർത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പരക്കെ അക്രമം. കെ.എസ്.ആര്‍.ടി.സിയടക്കമുള്ള നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. രണ്ട് ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. കുരിശുപള്ളിക്ക് സമീപത്തുവച്ച് ഒരു സംഘം കല്ലെറിയുകയായിരുന്നു. സിവില്‍ സ്റ്റേഷന് സമീപം വയനാട്ടില്‍ നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരേയും കല്ലേറുണ്ടായി. ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇടവഴില്‍ നിന്ന് എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. ലോറികള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെയും ആക്രമണം നടന്നു. വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. കല്ലെറിഞ്ഞ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
താമരശ്ശേരി കോടതിക്ക് മുൻവശത്ത് മുക്കം ഭാഗത്തുനിന്ന് വരുകയായിരുന്നു ചരക്കിലോരിയുടെ ചില്ല് 6 30 ഓടെ ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്തു.
കാരാടി വട്ടക്കുണ്ട് പാലത്തിനു സമീപം റോഡിൽ തീയിട്ട് തടസ്സം സൃഷ്ടിച്ചു
കോട്ടയത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് തടയുന്നുണ്ട്. ഈരാറ്റുപേട്ടയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും ചെയ്യുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും സമരാനുകൂലികള്‍ ബസിന് നേര്‍ക്ക് കല്ലെറിഞ്ഞു. തലസ്ഥാനത്ത് കാട്ടാകടയിലും ആലുവ ചാലക്കല്‍ അട്ടക്കുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞത്.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയാണെന്ന്് പോപ്പുലര്‍ ഫ്രണ്ട് വിമര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍