വയനാട് വൈത്തിരിയിൽ കൊക്കയിൽ വീണ് ഒരാൾ മരിച്ചു
വൈത്തിരി: വയനാട് വൈത്തിരിയിൽ കൊക്കയിലേക്ക് വീണ സഞ്ചാരികളിൽ ഒരാൾ മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വൈത്തിരി മേലെ തളിമല ഭാഗത്തെ കൊക്കയിലാണ് കൽപ്പറ്റ പെരുന്തട്ട സ്വദേശികളായ 5 പേർ വീണത്.
അഭിജിത്തിനെ കൂടാതെ മറ്റൊരാൾക്ക് കൂടി പരിക്കുണ്ട്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തളിമലയിൽ നിന്നും എട്ട് കിലോമീറ്റർ കുത്തനെയുള്ള കൊക്കയിലേക്കാണ് ഇവർ വീണത്. സഞ്ചാര നിയന്ത്രണമുള്ള വനഭാഗത്ത് യുവാക്കളുടെ സംഘം എങ്ങനെയെത്തിയെന്നത് പൊലീസ് അന്വേഷിച്ച് വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍