പുതുലഹരിക്ക് ഒരു വോട്ട് ' പരിപാടി ശ്രദ്ധേയമായി

താമരശ്ശേരി: ലഹരി പദാർത്ഥങ്ങൾക്ക് പകരം യാത്ര, ഭക്ഷണം, വായന, കല തുടങ്ങി ജീവിതത്തിലെ ആനന്ദദായകമായ യഥാർത്ഥ ലഹരികൾക്ക് വോട്ട് നൽകി താമരശ്ശേരി ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധപരിപാടി ശ്രദ്ധേയമായി. 

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാണ് പുതുയുള്ള ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചത്. സ്ക്കൂളിലെ അറുന്നൂറ്റി അമ്പതോളം കുട്ടികൾ അവരുടെ ഇഷ്ട വിനോദത്തിന് വോട്ട് ചെയ്തു. സൗഹൃദത്തെയാണ് കൂടുതൽ കുട്ടിൽ അവരുടെ ലഹരിയായി തെരഞ്ഞടുത്തത്. സിനിമ, യാത്ര, വായന, ഭക്ഷണം, കലാ സാംസ്കാരികം, ലഹരിവസ്തുക്കൾ തുടങ്ങിയവയായിരുന്നു മറ്റു സ്ഥാനാർത്ഥികൾ. ഒരു യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ അതേ രീതിയിലാണ് ഇത് സംഘടിപ്പിച്ചത്. സ്ഥാനാർഥികളും പോളിങ്ങ് ഉദ്യോഗസ്ഥരുമായി വിദ്യാർത്ഥികൾ തന്നെയാണ്  പ്രവർത്തിച്ചത്. 

തെരഞ്ഞെടുപ്പ് പ്രചാരണം, സ്ഥാനാർത്ഥികളെ പരിചയപ്പെടൽ, വേട്ടെണ്ണൽ എന്നിവയും വിദ്യാർത്ഥികൾ തന്നെ നടത്തി. ഇതോടൊപ്പം നടന്ന ലഹരി വിരുദ്ധ  ആശയങ്ങൾ ക്യാൻവാസിൽ രേഖപ്പെടുത്തുന്ന ' വരയും കുറിയും' പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. റംസീന നരിക്കുനി നിർവ്വഹിച്ചു. താമരശ്ശേരി തഹസിൽദാർ ശ്രീ. സുബൈർ സ്ക്കൂൾ സന്ദർശിച്ച് തെരഞ്ഞെടുപ്പ് നടപടികൾ വിലയിരുത്തി. വിജയികളെ പിടിഎ പ്രസിഡന്റ് ശ്രീ അബ്ദുൽ മജീദ് പ്രഖ്യാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍