നരബലി സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി; ഏജന്റും ദമ്പതിമാരും കസ്റ്റഡിയില്‍
കൊച്ചി: എറണാകുളത്ത് രണ്ട് സ്ത്രീകളെ നരബലി നല്‍കിയത് സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി. തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയത്. കൊച്ചിയില്‍ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഏജന്റും ദമ്പതിമാരും അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബ് എന്ന റഷീദുമാണ് അറസ്റ്റിലായത്. ഏജന്റ് സ്ത്രീകളെ തിരുവല്ലയിലെ ദമ്പതിമാരുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. കടവന്ത്രയില്‍ പത്മം എന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലി നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞു.
സെപ്തംബര്‍ 27നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്. അന്വേഷണത്തില്‍ യുവതിയെ കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നരബലി ആണെന്ന് കണ്ടെത്തിയത്. കടവന്ത്രയില്‍ പൊന്നുരുഞ്ഞി സ്വദേശിയെയാണ് ബലി നല്‍കിയത്.
സാമ്പത്തിക അഭിവൃദ്ധി, കുടുംബത്തിന് ഐശ്വര്യം വരിക എന്ന ഉദ്യേശത്തിലാണ് ബലി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കാലടി സ്വദേശിയായ യുവതിയെ തെറ്റിദ്ധരിപ്പിച്ച് പത്തനംതിട്ടയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൂജ നടത്തിയ നരബലി നല്‍കിയെന്നാണ് വിവരം. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് ഏജന്റ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍