മുസ്ലിംസ് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ കുപ്രചാരണങ്ങൾക്ക് മുൻപിൽ മുട്ടുമടക്കില്ല. - കേരള വിദ്യാർത്ഥി യൂണിയൻ
കൊടുവള്ളി : കെ എം ഒ കോളേജുമായി ബന്ധപ്പെട്ട് എം എസ് എഫ് ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധവും അല്പത്തരവുമാണ്. കെ എസ് യു വിന്റെ മെമ്പർഷിപ് ഉപേക്ഷിച്ച് എം എസ് എഫ് ൽ ചേരുന്നു എന്നുള്ള വാർത്തയൊക്കെ പഴകിയ നാടകമാണ്.
സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി കെ എം ഒ കോളേജിൽ സന്ദർശിക്കാൻ പോയ കോഴിക്കോട് ലോ കോളേജ് കെ എസ് യു നേതാവും യൂത്ത് കോൺഗ്രസ്സ് മണ്ഡലം ഭാരവാഹിയും ആയ ഫിലിപ്പ് ചോലയെയും സഹപ്രവർത്തകരെയും മുന്നണി ബന്ധം പോലും പാലിക്കാതെ എം എസ് എഫ് നേതാക്കളും പ്രവർത്തകരും തടയുകയാണുണ്ടായത്. പ്രകോപനം സൃഷ്ടിച്ച് സംഘർഷത്തിന് ശ്രമിച്ചതിന്റെ ഒന്നാമത്തെ കാരണം എം എസ് എഫ് ആണ്. ഒരു സ്വാഭാവിക സംഘർഷത്തെ ലഹരിയുമായി ചേർത്ത് പ്രചരണം നടത്തുന്നത് യഥാർത്ഥ പ്രശ്നങ്ങൾക്ക് മുൻപിൽ പുകമറ സൃഷ്ടിക്കുകയാണ്.
നിയോജക മണ്ഡലത്തിലെ മറ്റു ക്യാമ്പസുകളിൽ മതേതര വിദ്യാർത്ഥി സംഘടനകൾ ജനാധിപത്യപരമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കെ എം ഒ യിൽ ഇത് സാധ്യമല്ല. കെ എം ഒ ക്യാമ്പസ് കൈകാര്യം ചെയ്യുന്ന എം എസ് എഫ് മുനിസിപ്പൽ നേതൃത്വത്തിലെ തീവ്ര ചിന്താഗതിക്കാരാണ് ഇതിനു പിന്നിൽ. ഇത്തരം തീവ്ര ചിന്താഗതിക്കാരെ കെ എസ് യു ചെറുത്തു തോല്പ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍