തീവ്രവാദബന്ധം ആരോപിക്കപ്പെട്ട് തിഹാർ ജയിലിലായിരുന്ന വിചാരണത്തടവുകാരൻ മരിച്ചു
മങ്കട (മലപ്പുറം): തീവ്രവാദബന്ധം ആരോപിച്ച് എൻ.ഐ.എ. അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലായിരുന്ന വിചാരണത്തടവുകാരൻ മരിച്ചു. മങ്കട കടന്നമണ്ണ കാതൊടി മുഹമ്മദ് അമീൻ (27) മരിച്ചതായി ശനിയാഴ്ച ബന്ധുക്കൾക്ക് വിവരം കിട്ടി.
തിഹാർ ജയിലിൽനിന്ന് മങ്കട പോലീസ് മുഖേന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. 2021 മാർച്ചിലാണ് ഐ.എസുമായി ബന്ധമുണ്ടെന്നാരോപിച്ച് മുഹമ്മദ് അമീനെ എൻ.ഐ.എ. അറസ്റ്റ് ചെയ്തത്.
തലവേദനയും ഛർദ്ദിയുമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് ഔദ്യോഗിക വിശദീകരണം. വിദഗ്ധ ചികിത്സ പറഞ്ഞിരുന്നതായും ഇതിനിടെ മരിക്കുകയായിരുന്നുവെന്നുമാണ് അറിയിച്ചത്. ഞായറാഴ്ച രാവിലെ എട്ടിന് ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടതുപ്രകാരം ബന്ധുക്കൾ ശനിയാഴ്ച വൈകീട്ട് യാത്രതിരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍