കോഴിക്കോട് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഭര്‍ത്താവും ഭൃതൃമാതാവും അറസ്റ്റില്‍
കോഴിക്കോട്: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദില്‍, ആദിലിന്റെ മാതാവ് സാക്കിറ എന്നിവരുടെ അറസ്റ്റാണ് ചേവായൂര്‍ പൊലീസ് രേഖപ്പെടുത്തിയത്. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി. ഇന്നലെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കും മുന്‍പ് ഇവരെ പൊലീസ് പിടികൂടിയിരുന്നു. രാത്രി തന്നെ കുഞ്ഞിനെ തിരികെ അമ്മയെ ഏല്‍പ്പിച്ച പൊലീസ് തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ആക്ട് തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആദിലിനും അമ്മ സാക്കിറയ്ക്കും എതിരെ കേസെടുത്തിരുന്നു.
മക്കട സ്വദേശിയായ യുവതിയെ ആദില്‍ വിവാഹം ചെയ്തിട്ട് ഒരു വര്‍ഷം കഴിയുന്നതേയുള്ളൂ. എന്നാല്‍ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചത് മുതല്‍ അമ്മയ്ക്ക് കുഞ്ഞിനെ കാണാന്‍ സാധിച്ചിരുന്നില്ല. കുഞ്ഞിനെ കാണിക്കാതിരിക്കുന്ന ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ യുവതി ഇന്നലെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍