പൊതു സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരെ കൈപിടിച്ചുയർത്താൻ സമൂഹം ഒന്നാവണം ഡോ : എം.കെ.മുനീർ എം എൽ.എ.

താമരശ്ശേരി : അനാഥത്വവും വൈധവ്യവും ആരുടെയും കുറ്റങ്ങൾ കൊണ്ട് സംഭവിക്കുന്നതല്ല. അത് പ്രകൃതിയുടെ സ്വാഭാവികതയാണ്. ഇത്തരം കാരണങ്ങളാൽ പൊതു സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടു പോകുന്നവരെ കൈ പിടിച്ചുയർത്താൻ സമൂഹം ഒന്നാവണമെന്ന് ഡോ: എം.കെ.മുനീർ എം.എൽ.എ. പ്രസ്താവിച്ചു. താമരശ്ശേരി സോൺ ലൈറ്റ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ പ്രവർത്തനം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി. അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ഒറ്റപ്പെട്ടു പോയി എന്ന ഭയം ഉണ്ടാകാതിരിക്കാനും ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയുണ്ട് എന്ന ധൈര്യം സൃഷ്ടിക്കപ്പെടാനും ഓരോ മഹല്ലുകളും മറ്റു സംഘടനാ കൂട്ടായ്മകളും ഒന്നെത്തിനോക്കേണ്ട പ്രശ്നമേ ഉള്ളുവെന്നും, ലൈറ്റ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കാൽ വെപ്പ് ഈ രംഗത്ത് പുതിയ പ്രതീക്ഷകൾ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ എം.എൽ.എ.വി.എം ഉമ്മർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി.പി. അബ്ദുസ്സലാം മാസ്റ്റർ ട്രസ്റ്റിനെ പരിചയപ്പെടുത്തി. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോ യത്ത്, ജോസഫ് മാത്യു, എ.കെ. അബൂബക്കർ കുട്ടി ( വാർഡു മെമ്പർ മാർ ) എൻ.കെ.എം.സകരിയ്യ, യൂസുഫ് ഹാജി താമരശ്ശേരി, ഷാജി മയൂര, നൗഷാദ് മദനി പുളിക്കൽ, ഹാഫിസു റഹ്മാൻ താമരശ്ശേരി, ഹാരിസ് അമ്പായത്തോട്, ആർ.കെ. മൊയ്തീൻ കോയ , സുലൈമാൻ മുസ്ല്യാർ ചൊക്ലി പ്രസംഗിച്ചു. എം.പി. മജീദ് മാസ്റ്റർ സ്വാഗതവും മുഹമ്മദ് കോയ അടിവാരം നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍