വയനാട്ടിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം


കൽപറ്റ : ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള രണ്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തമിഴ്നാട് സ്വദേശിനിയുടെ പരാതിയിൽ സ്ത്രീകൾ ഉൾപ്പടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ഇടനിലക്കാരായ തിരുപ്പൂർ സ്വദേശി ശരണ്യയും തിരുവനന്തപുരം സ്വദേശി ഭേദയും ചേർന്നാണ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വയനാട്ടിൽ എത്തിച്ചത്. തുടർന്ന് വൈത്തിരിയിലെ ഫ്ലാറ്റിലും ഹോം സ്റ്റേയിലും വച്ച് പീഡിപ്പിച്ചു. യുവതിയുടെ പരാതിയിൽ ശരണ്യ ഭേദ എന്നിവരെ കൂടാതെ കോഴിക്കോട് സ്വദേശികളായ മുജീബ് റഹ്മാൻ ഷാജഹാൻ, വയനാട് സ്വദേശികളായ അനസ് ഷാനവാസ് എന്നിവർ അറസ്റ്റിലായി.

ആറുപേരെയും കൽപറ്റ ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തു. കൽപറ്റ ഡിവൈഎസ്പി ടി.പി. ജേക്കബിന്റെ നേതൃത്വത്തിലാണ് അന്വേഷണം അന്വേഷണത്തിനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിൽ വാങ്ങും. ഒളിവിലുള്ള രണ്ടു പ്രതികൾക്കായി അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍